---
title: "സിഐടിയു പ്രചരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി"
english_title: "CITU Campaign Jatha Reception Kelakam Parliament March"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/392360/CITU Campaign Jatha Reception Kelakam Parliament"
published_at: "2026-11-20T05:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff9382d4a85_1000404446.jpg"
keywords: ["CITU", "Kelakam", "Parliament March", "Labour Code"]
---

# സിഐടിയു പ്രചരണ ജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി

> **Lead Summary:** **കേളകം**: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 42,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണത്തോടനുബന്ധിച്ച് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന മേഖലാ പ്രചരണ വാഹന ജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി.

## Article Content

**കേളകം**: തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, സ്കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 42,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണത്തോടനുബന്ധിച്ച് സിഐടിയു ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടത്തുന്ന മേഖലാ പ്രചരണ വാഹന ജാഥയ്ക്ക് കേളകത്ത് സ്വീകരണം നൽകി.

കേളകം ബസ് സ്റ്റാൻഡിലേക്ക് വാദ്യഘോഷങ്ങളോടെയാണ് ജാഥയെ സ്വീകരിച്ചത്. സ്വീകരണ യോഗത്തിൽ കെ പി ഷാജി അധ്യക്ഷനായിരുന്നു. ജാഥാ ലീഡർ സിഐടിയു ജില്ലാ പ്രസിഡന്റ് കെ മനോഹരൻ, സിഐടിയു ജില്ലാ സെക്രട്ടറിമാരായ കെ ധനഞ്ജയൻ, പി ഹരീന്ദ്രൻ, ജാഥാ മാനേജർ എൻ വി ചന്ദ്രബാബു, ടി പി ശ്രീധരൻ, പി വി പ്രഭാകരൻ, എം സമീന എന്നിവർ പ്രസംഗിച്ചു. പി ജി സന്തോഷ് സ്വാഗതമാശംസിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/392360/CITU Campaign Jatha Reception Kelakam Parliament)